വയനാട് ചുരത്തിലും അടിവാരത്തിലും കനത്തമഴ , ദേശീയ പാതയില്‍ ഗതാഗത തടസം.

വയനാട് ചുരത്തിലും അടിവാരത്തിലും കനത്തമഴ , ദേശീയ പാതയില്‍ ഗതാഗത തടസം.

വയനാട് ചുരത്തിലും അടിവാരത്തുമായി പെയ്ത കനത്തമഴയില്‍ നിരവധി വീടുകളിലും അടിവാരം ടൗണിലും വെള്ളം കയറി. ഇന്ന് പെയ്ത കനത്ത മഴയിലാണ് അടിവാരം ടൗണില്‍ വെള്ളം കയറിയത്. ഇതോടെ കോഴിക്കോട്-വയനാട് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയില്‍ അടിവാരത്തെ പുഴകളും തോടുകളും കര കവിഞ്ഞ് ഒഴുകുകയാണ്. പുഴയോര നിവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിതീവ്ര മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.