സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു..
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ എൻഐഎ ചുമത്തിയ യുഎപിഎ കേസിൽ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾക്കു ഹൈക്കോടതിയുടെ ജാമ്യം. സ്വപ്നയ്ക്കെതിരായ കോഫെപോസ കരുതൽ തടങ്കൽ ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. അറസ്റ്റിലായി ഒരു വർഷത്തിനു ശേഷമാണ് ജയിൽ മോചനം സാധ്യമാകുന്നത്. ജസ്റ്റിസ് വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്. പ്രതികൾ ഒരു വർഷത്തിൽ ഏറെയായി ജയിലിൽ കഴിയുന്നു എന്നതു പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. സ്വപ്നയുൾപ്പെടെ എട്ടുപേർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തേ പ്രതികളുടെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയിലെത്തിയെങ്കിലും സിംഗിൾ ബെഞ്ച് ഇവരുടെ ജാമ്യാപേക്ഷ അംഗീകരിച്ചില്ല. തുടർന്ന് ഡിവിഷൻ ബെഞ്ചിലെത്തിയതോടെയാണ് പ്രതികൾക്കു ജാമ്യം അനുവദിച്ചത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona