വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചു​ള്ള ബി​ല്‍ കേന്ദ്രം പാ​സാ​ക്കി

വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചു​ള്ള ബി​ല്‍ കേന്ദ്രം പാ​സാ​ക്കി

വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​നു​ള്ള ബി​ല്‍ ലോ​ക്സ​ഭ​യി​ല്‍ ച​ര്‍​ച്ച​യി​ല്ലാ​തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പാ​സാക്കി. ഒരു വര്‍ഷത്തിലേറെയായി രാജ്യത്തെ കര്‍ഷകരുടെ പ്രതിഷേധത്തിനിടയാക്കിയ വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളാണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പിൻവലിച്ചത്. കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​റാ​ണ് ബി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. വിവാദമായ മൂ​ന്നു നി​യ​മ​ങ്ങ​ളും പി​ന്‍​വ​ലി​ക്കാ​ന്‍ കേ​ന്ദ്രം അ​വ​ത​രി​പ്പി​ച്ച​ബി​ല്ലി​ന്‍​മേ​ല്‍ ച​ര്‍​ച്ച വേ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യം സ്പീ​ക്ക​ര്‍ ത​ള്ളു​ക​യു​മാ​യി​തിനെത്തു​ട​ര്‍​ന്ന് ക​ന​ത്ത ബ​ഹ​ള​മാ​ണ് സ​ഭ​യി​ലു​ണ്ടാ​യ​ത്. വിവാദ നി​യ​മങ്ങള്‍ പി​ന്‍​വ​ലി​ച്ചെ​ങ്കി​ലും ക​ര്‍​ഷ​ക സ​മ​രം തു​ട​രു​മെ​ന്ന് ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത് പ്രഖ്യാപിച്ചു . മി​നി​മം താ​ങ്ങു​വി​ല ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ മോദി സര്‍ക്കാരില്‍നിന്ന് തീ​രു​മാ​നം വേ​ണം. ക​ര്‍​ഷ​ക​രു​ടെ ഭാ​വി സ​മ​ര പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച്‌ ഡി​സം​ബ​ര്‍ നാ​ലി​ന് തീ​രു​മാ​നി​ക്കു​മെ​ന്നും ടി​കാ​യ​ത് വ്യക്തമാക്കി.

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.