ഏഷ്യയിലെ കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില് ഇന്ത്യ നാലാം സ്ഥാനത്ത് ഇടം പിടിച്ച് ഇന്ത്യ.
ഏഷ്യയിലെ കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില് ഇന്ത്യ നാലാം സ്ഥാനത്ത് ഇടം പിടിച്ച് ഇന്ത്യ. ലോവി ഇന്സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഏഷ്യാ പവര് സൂചിക 2021ലാണ് ഇന്ത്യ നാലാം സ്ഥാനം നേടിയത്. ഇന്തോ-പസഫിക് മേഖലയില് സമഗ്രമായ കരുത്തിന്റെ കാര്യത്തില് 26 രാഷ്ട്രങ്ങളിൽ വെച്ചാണ് ഇന്ത്യ നാലാം സ്ഥാനം നേടിയത്. ഭാവി വിഭവ മാനദണ്ഡത്തില് ഇന്ത്യയുടെ നിലവാരം ഏറെ മെച്ചപ്പെട്ടതാണ്. യുഎസിനും ചൈനയ്ക്കും കീഴില് ഇക്കാര്യത്തില് മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യ യഥാര്ത്ഥത്തില് ഏഷ്യയില് മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി മാറേണ്ടതായിരുന്നു. ഏന്നാല് കോവിഡ് മഹാമാരിയാണ് ഇന്ത്യയുടെ വളര്ച്ച നഷ്ടപ്പെടുത്തിയതെന്നും റിപ്പോര്ട്ട് പറയുന്നു. അതുകൊണ്ട് തന്നെ 2030 ല് ഇന്ത്യയ്ക്ക് നല്ലൊരു സാമ്പത്തിക ഭാവിയാണ് പ്രവചിക്കുന്നതെന്നും റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു.
പല സൂചികകളിലൂടെയും ഇന്ത്യ ഏറെ മുന്നേറിയിട്ടുണ്ട്. സൈനിക ശേഷിയുടെ കാര്യത്തില് ഇന്ത്യ 0.5 പോയിന്റിന്റെ നേട്ടമുണ്ടാക്കി. അതിജീവനത്തിന്റെ കാര്യത്തില്ഇന്ത്യ 1.7 പോയിന്റിന്റെ നേട്ടമുണ്ടാക്കി.
പ്രതിരോധ ശൃംഖലകള് സൃഷ്ടിക്കുന്ന കാര്യത്തില് ഇന്ത്യ ഏഴാം സ്ഥാനത്താണ്. ക്വാഡ് എന്ന പേരില് ചൈനീസ് അധീശത്വത്തിനെതിരെ ആസ്ത്രേല്യ, യുഎസ്, ജപ്പാന് എന്നീ രാഷ്ട്രങ്ങളെ ഉള്പ്പെടുത്തി രൂപീകരിച്ച പ്രതിരോധ സുരക്ഷാ സംവിധാനം ഇന്ത്യയുടെ പ്രാദേശിക പ്രതിരോധ നയതന്ത്രത്തിലെ പുരോഗതിയെ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക ബന്ധങ്ങളുടെ കാര്യത്തില് ഇന്ത്യ എട്ടാം സ്ഥാനത്താണ്. എന്തായാലും യുഎസും ചൈനയുമാണ് ഏഷ്യയില് ഇപ്പോഴും എല്ലാ മേഖലയിലും മുന്നില് നില്ക്കുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

