കിറ്റെക്സിലെ അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടാക്കിയത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം
കിറ്റെക്സ് ഗ്രൂപ്പിലെ അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ 162 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. വധശ്രമമുള്‍പ്പടെയുള്ള ഗുരുതര വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷം തടയാനെത്തിയ സി ഐ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കല്ല്, മരവടി, മാരകയുധങ്ങള്‍ എന്നിവ ഉപയോഗിച്ചായിരുന്നു പ്രതികള്‍ പൊലീസുകാരെ ആക്രമിച്ചത്. പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അക്രമികള്‍ തയ്യാറായില്ല. സി ഐ സാജനെ അന്‍പതിലേറെ പേരുടെ സംഘമാണ് വധിക്കാന്‍ ശ്രമിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ 12ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona