കൈക്കൂലി കേസില്‍ പിടിയിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍റെ ഫ്ലാറ്റിലെ റെയ്ഡില്‍ 17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തി

കൈക്കൂലി കേസില്‍ പിടിയിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍റെ ഫ്ലാറ്റിലെ റെയ്ഡില്‍ 17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തി

കൈക്കൂലി കേസില്‍ പിടിയിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍റെ ഫ്ലാറ്റിലെ റെയ്ഡില്‍ 17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തി. പ്ലാസ്റ്റിക് കവറുകളില്‍ അടുക്കളയിലും ബക്കറ്റിലുമൊക്കെ സൂക്ഷിച്ചിരിക്കുകയായിരുന്നു നോട്ടുകള്‍. ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപത്തിന്‍റെയും പത്ത് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്‍റെയും രേഖകള്‍ വിജിലന്‍സ് കണ്ടെത്തി.
കോട്ടയത്തെ വ്യവസായിയില്‍ നിന്ന് കാല്‍ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ എ എം ഹാരിസ് വിജിലന്‍സ് പിടിയിലായത്. തുടര്‍ന്ന് വിജിലന്‍സ് സംഘം ഹാരിസിന്‍റെ ആലുവയിലെ ആഢംബര ഫ്ളാറ്റില്‍ റെയ്ഡ് നടത്തിയപ്പോഴാണ് ഞെട്ടിയത്.

ഒട്ടേറെ പ്ലാസ്റ്റിക് കവറുകളില്‍ കെട്ടിയ നിലയില്‍ നോട്ടുകള്‍. ഓരോ കവറിലും അന്‍പതിനായിരത്തോളം രൂപ. ഇവ സൂക്ഷിച്ചിരുന്നത് ബക്കറ്റിലും പാത്രങ്ങളിലും കിച്ചന്‍ കാബിനറ്റിന്റെ അടിയിലും അലമാരയിലും ഒക്കെയായിട്ടായിരുന്നു. ഇങ്ങനെ 17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് വിജിലന്‍സ് സംഘം ആകെ കണ്ടെത്തിയത്. ഒരു റെയ്ഡില്‍ ഇത്രയും നോട്ടുകെട്ടുകള്‍ കണ്ടെത്തുന്നത് ഇത് ആദ്യമെന്ന് വിജിലന്‍സ് സംഘം പറയുന്നു. പണം എടുത്ത ശേഷം ഉപേക്ഷിച്ച ഒട്ടേറെ കവറുകളും ഫ്ലാറ്റില്‍ ഉണ്ടായിരുന്നു. രണ്ട് ബാങ്കുകളിലായി 18 ലക്ഷം രൂപയുടെ നിക്ഷേപം, ജര്‍മ്മനി, റഷ്യ, ദുബായ്, പട്ടായ അടക്കമുള്ള പത്ത് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച രേഖകള്‍. ഒരു ലക്ഷം രൂപയുടെ ഹോം തിയേറ്റര്‍. രണ്ടുലക്ഷം രൂപയുടെ ടിവി. ഇവയെല്ലാം ഫ്ലാറ്റില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്തു. ആലുവയിലെ ഫ്ലാറ്റിന് 80 ലക്ഷം രൂപ വിലമതിക്കും. അവിവാഹിതനായ ഹാരിസിന് തിരുവനന്തപുരത്ത് 2000 സ്ക്വയര്‍ ഫീറ്റിന്‍റെ വീടും ഉണ്ട്. സ്വദേശമായ പന്തളത്തും 33 സെന്‍റ് വസ്തുവും വീടും ഉണ്ട്. അഴിമതി നിരോധന നിയമ പ്രകാരമാണ് ഹാരിസിന് എതിരെ കേസെടുത്തിരിക്കുന്നത്. ഫ്ലാറ്റിലെ റെയ്ഡിന്‍റെ പശ്ചാത്തലത്തില്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കും.
ആറുമാസം മുൻപാണ് ഹാരിസ് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസറായി കോട്ടയത്ത് എത്തിയത്. ഇതിനിടയില്‍ തന്നെ വ്യാപകമായി കൈക്കൂലി ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് പാലാ പ്രവിത്താനത്തുള്ള വ്യവസായിയുടെ പരാതിയിലെ വിജിലന്‍സ് കെണിയില്‍ ഇയാള്‍ പെടുകയായിരുന്നു. ഹാരിസിനെ ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.