ശബരിമലയില്‍ കൂടുതല്‍ ഇളവുകൾ നൽകാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

ശബരിമലയില്‍ കൂടുതല്‍ ഇളവുകൾ നൽകാൻ  സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് വേണ്ടെന്നാണ് തീരുമാനം. 18 വയസ്സിന് താഴെ സ്‌കൂള്‍ / കോളജ് ഐഡി കാര്‍ഡ് ഉപയോഗിച്ച്‌ വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആര്‍ടിപിസിആര്‍ പരിശോധന വേണ്ട. മറ്റെല്ലാ തീര്‍ത്ഥാടകരും 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിനേഷന്‍ രേഖ കരുതണം. വെര്‍ച്വല്‍ ക്യൂവിനൊപ്പം അപ്പം, അരവണ എന്നിവയും ബുക്ക് ചെയ്യാനാവും. ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണമെന്നും സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ ചിലവഴിക്കാൻ മുറികള്‍ അനുവദിക്കണമെന്നും, നെയ്യഭിഷേകം സാധാരണ രീതിയിൽ വേണമെന്നും നീലിമല വഴി ഭക്തർക്ക് യാത്ര അനുവദിക്കണമെന്നും,ജലനിരപ്പ് കുറയുന്നതനുസരിച്ച്‌ പമ്പയില്‍ സ്‌നാനം അനുവദിക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.