കണ്ണൂരില്‍ ട്രെയിനില്‍ ഓര്‍ഡിനറി ടിക്കറ്റുമായി സ്ളീപ്പര്‍ കോച്ചില്‍ കയറിയതിന് യാത്രക്കാരന് എ എസ് ഐ യുടെ ക്രൂരമർദ്ദനം

കണ്ണൂരില്‍ ട്രെയിനില്‍ ഓര്‍ഡിനറി ടിക്കറ്റുമായി സ്ളീപ്പര്‍ കോച്ചില്‍ കയറിയതിന് യാത്രക്കാരന് എ എസ് ഐ യുടെ ക്രൂരമർദ്ദനം

ടിക്കറ്റില്ലാതെ സ്ളീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്തുവെന്നാരോപിച്ച് എ. എസ്. ഐ യാത്രക്കാരന്റെ കരണത്തടിച്ച്‌ നിലത്തിട്ട് ചവുട്ടി വടകര റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി വിട്ടു. ഇന്നലെ രാത്രി മാവേലി എക്സ്പ്രസിലാണ് ഈ ക്രൂരത അരങ്ങേറിയത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചുമതലയുണ്ടായിരുന്ന എ. എസ്. ഐ കെ.വി പ്രമോദാണ് യാത്രക്കാരനെതിരെ അതിക്രമം കാണിച്ചത്. കൂടെ സി.പി. ഒ രാഗേഷെന്ന പൊലിസുകാരനുണ്ടായിരുന്നുവെങ്കിലും ഇയാള്‍ യാത്രക്കാരനെ തൊടാതെ മാറി നില്‍ക്കുകയായിരുന്നു. യാത്രക്കാരനെ മര്‍ദ്ദിച്ചതിനു ശേഷം പുറത്തേക്ക് വലിച്ചിടുകയായിരുന്നു. ഈ കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തിരുന്ന മറ്റു യാത്രക്കാര്‍ മര്‍ദനം നടത്തുന്നത് വിലക്കിയെങ്കിലും എ. എസ്. ഐചെവികൊള്ളാതിരുന്നതിനെത്തുടര്‍ന്ന് യാത്രക്കാരിലൊരാള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇതു ദൃശ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്.

യാത്രക്കാരനെ മര്‍ദ്ദിച്ചതിനു ശേഷം ടി.ടി. സ്ഥലത്തെത്തുകയും ഇയാളെ രാത്രിയില്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി വിടാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു. ഓര്‍ഡിനറി കംപാര്‍ട്ട് മെന്റില്‍ ടിക്കറ്റെടുത്ത യാത്രക്കാരന്‍ സ്ളീപ്പറില്‍ കയറിയതിനാണ് പൊലിസ് മര്‍ദ്ദനമഴിച്ചുവിട്ടത്. ട്രെയിനില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് യാത്രക്കാരനെതിരെ നടപടി സ്വീകരിച്ചതെന്നാണ് മര്‍ദ്ദനം നടത്തിയ എ. എസ്. ഐയുടെ വിശദീകരണം. സാധാരണയായി ടിക്കറ്റില്ലാതെ യാത്രക്കാര്‍ക്ക് പിഴ ചുമത്തുകയോ അവരെ ട്രെയിനില്‍ നിന്നും ഇറക്കി വിടുകയോ ചെയ്യുന്നത് ടി. ടി.യുടെ ചുമതലയാണ്. ടിക്കറ്റില്ലാതെ ഒരാള്‍ യാത്ര ചെയ്താല്‍ ട്രെയിന്‍ പുറപ്പെടുന്ന സ്ഥലത്തു നിന്നുമുള്ള ടിക്കറ്റ് നിരക്കോ 250രൂപ പിഴയീടാക്കുകയോ കേസെടുക്കുകയോയാണ് ചെയ്യാറുള്ളത്.
ഇതു മറികടന്നുകൊണ്ടാണ് പൊലിസ് ഉദ്യോഗസ്ഥന്റെ അതിക്രമം നടന്നത്. ഇന്നലെ രാത്രി കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ് പ്രസ് തലശേരിയിലെത്തിയപ്പോഴാണ് പൊലിസ് അതിക്രമം നടന്നത്. മര്‍ദ്ദിച്ച യാത്രക്കാരന്റെ പേരോ മറ്റുവിവരങ്ങളോ ടിക്കറ്റോ ചോദിക്കാതെയാണ് പൊലിസ് കൈയേറ്റം നടത്തിയതെന്നാണ് മറ്റു യാത്രക്കാര്‍ പറയുന്നത്.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.