തിരുവനന്തപുരം കിള്ളിപ്പാലത്ത് വന്‍ തീപിടുത്തം. സ്ഥിതി ആശങ്കാജനകം
തിരുവനന്തപുരം കിള്ളിപ്പാലത്ത് വന്‍ തീപിടുത്തം. പി.ആര്‍.എസ്. ആശുപത്രിക്ക് സമീപമുള്ള ആക്രി ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. സമീപത്തുള്ള സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും തീ പടരുന്നു. അഗ്‌നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ജനവാസ മേഖലയിലാണ് വന്‍ തീപിടുത്തം ഉണ്ടായിരിക്കുന്നത്. ആദ്യം രണ്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളാണ് തീയണയ്ക്കാന്‍ പ്രവർത്തിച്ചത്. കൂടുതൽ ഫയര്‍ഫോഴ്‌സ് വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. പോലീസും നാട്ടുകാരും തീ അണയ്ക്കാന്‍ നേതൃത്വം നല്‍കുന്നുണ്ട്. കനത്ത പുകച്ചുരുളുകൾ സമീപപ്രദേശത്ത് ശ്വാസതടസം സൃഷ്ഠിക്കുന്നുണ്ട്. ആക്രിക്കടയിൽ വൻ പൊട്ടിത്തെറി ശബ്ദങ്ങളും ഉണ്ടാകുന്നുണ്ട്.
തീപിടുത്തെത്ത തുടര്‍ന്ന് കിള്ളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ആളുകളെ ഇരുവശത്തേക്കും മാറ്റിയിട്ടുണ്ട്. ഇതുവരെയും തീ നിയന്ത്രണവിധേയമായിട്ടില്ല.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

