കെൽട്രോണും പട്ടിക ജാതി വികസന വകുപ്പും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് സൗജന്യ പരിശീലനം
സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണും പട്ടിക ജാതി വികസന വകുപ്പും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വർടൈസിങ്, ഗ്രാഫിക് ഡിസൈനിങ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ലാൻഡ് സർവ്വേ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്. എസ്. എൽ. സി പൂർത്തിയാക്കിയ പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പരിശീലന കാലയളവിൽ പ്രതിമാസ സ്റ്റൈപെൻഡ് ലഭിക്കും. അവസാന തിയതി ജനുവരി 20. താല്പര്യമുള്ളവർ ജാതി സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റ് എന്നിവ സഹിതം എറണാകുളം ജില്ലാ പട്ടിക ജാതി വികസന ഓഫീസിലോ കെൽട്രോൺ നോളജ് സെന്റർ, മൂന്നാം നില, എം. എസ് കൾചറൽ സെന്റർ കലൂർ എന്ന വിലാസത്തിലോ കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, സന്തോം കോംപ്ലക്സ് ആലുവ എന്ന വിലാസത്തിലോ സമർപ്പിക്കണം. ഫോൺ : 0484 2971400, 8590605259(കലൂർ ), 2632321(ആലുവ).
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

