കേരളത്തിലെ കടലോര മത്സ്യഗ്രാമങ്ങളില്‍ സാഗര്‍മിത്രകളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ കടലോര മത്സ്യഗ്രാമങ്ങളില്‍ സാഗര്‍മിത്രകളെ  തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി സമ്പാദ യോജന (PMMSY ) പദ്ധതിയുടെ കീഴില്‍ കേരളത്തിലെ ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് സാഗര്‍മിത്ര. സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കുമിടയില്‍ ഒരു ഇന്റര്‍ഫേസ് ആയി പ്രവര്‍ത്തിക്കുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും നിശ്ചിത യോഗ്യതയുളളവരെ സാഗര്‍മിത്രകളായി നിയമിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് എന്ത് സേവനങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ആദ്യം ബന്ധപ്പെടാവുന്നവരാണ് സാഗര്‍മിത്രകള്‍.
എറണാകുളം ജില്ലയിലെ തീരദേശ മത്സ്യഗ്രാമങ്ങളില്‍ നിലവില്‍ ഒഴിവുളള 10 സാഗര്‍മിത്ര തസ്തികകളില്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സാഗര്‍മിത്രകളെ നിയമിക്കുന്നു. കരാര്‍ കാലത്ത് 15000/- രൂപ പ്രതിമാസം ഇന്‍സെന്റീവ് നല്‍കും. ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/സുവോളജി എന്നിവയിലേതെങ്കിലും ബിരുദം നേടിയിട്ടുളള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രഗല്‍ഭ്യമുളളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉളളവരും 35 വയസില്‍ കുടാതെ പ്രായമുളളവരും ആയിരിക്കണം സാഗര്‍മിത്രകള്‍ ആകുന്നതിന് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ അതാത് മത്സ്യഗ്രാമത്തിലുളളവരാണെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. യോഗ്യരായ അപേക്ഷകരില്‍ നിന്നും അഭിമുഖം നടത്തിയാണ് സാഗര്‍മിത്രകളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷയും കൂടതല്‍ വിവരങ്ങളും ഫിഷറീസ് വകുപ്പിന്റെ എറണാകുളം ജില്ലാ ഓഫീസിലും, തീരദേശ മത്സ്യഭവനുകളിലും ലഭ്യമാകുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 18.01.22-നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഓഫീസ് സമയങ്ങളില്‍ 0484-2394476 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.