കോവിഡ്; കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി ജീവനക്കാര്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു
കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. അണ്ടര്‍ സെക്രട്ടറി തലത്തിലും താഴെയുള്ള ജീവനക്കാരില്‍ പകുതിപ്പേര്‍ ഓഫീസില്‍ നേരിട്ട് എത്തുകയും മറ്റുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം മാതൃകയില്‍ ജോലി തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 30,000 കടന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം ഇറക്കിയത്. അംഗപരിമിതരെയും ഗര്‍ഭിണികളെയും ഓഫീസില്‍ വരുന്നതില്‍ നിന്ന് ഒഴിവാക്കി. ഓഫീസുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വ്യത്യസ്ത സമയങ്ങളിലായി ജീവനക്കാര്‍ ഓഫീസില്‍ എത്തണം. കണ്ടെയ്ന്മെന്റ് സോണുകളില്‍ വീടുള്ള ജീവനക്കാര്‍ ഓഫീസുകളില്‍ വരേണ്ടതില്ല. കണ്ടെയ്ന്മെന്റ് സോണുകളിലെ ഓഫീസുകളില്‍ ജീവനക്കാര്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona