നടന്‍ ധനുഷും ഐശ്യര്യ രജനീകാന്തും വിവാഹബന്ധം വേര്‍പിരിയുന്നു.
18 വര്‍ഷത്തോളം നീണ്ടു നിന്ന ദാമ്പത്യത്തിനൊടുവിലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. 2004 നവംബര്‍ 18 നായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വളര്‍ച്ചയുടെയും തിരിച്ചറിവുകളുടെയും യാത്രയായിരുന്നു ഇതെന്നും വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇപ്പോള്‍ ഞങ്ങളുള്ളതെന്നും ഇരുവരും പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഇന്നലെ രാത്രിയാണ് ധനുഷ് ട്വിറ്ററിലൂടെയും ഐശ്വര്യ ഇന്‍സ്റ്റഗ്രാമിലൂടെയും വേര്‍പിരിയുന്നതായി ആരാധകരെ അറിയിച്ചത്.
ധനുഷിന്റെയും ഐശ്യര്യയുടെയും കുറിപ്പ്
‘സുഹൃത്തുക്കളായും പങ്കാളികളായും രക്ഷിതാക്കളായും അഭ്യുദയകാംക്ഷികളായുമുള്ള 18 വര്‍ഷത്തെ ഒന്നിച്ചുനില്‍ക്കല്‍. വളര്‍ച്ചയുടെയും പരസ്പരം മനസിലാക്കുന്നതിന്റെയും പൊരുത്തപ്പെടലിന്റെയും കൂടി യാത്രയായിരുന്നു അത്. ഇന്ന് വഴികള്‍ വേര്‍പിരിയുന്ന ഇടത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികള്‍ എന്നനിലയില്‍ പരസ്പരം കൂടുതലായി മനസിലാക്കാനും ഞാനും ഐശ്വര്യയും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കണം. ഈ തീരുമാനത്തെ കൈകാര്യം ചെയ്യാനുള്ള സ്വകാര്യതയും ഞങ്ങള്‍ക്ക് തരണം..എല്ലാവരോടും സ്‌നേഹം മാത്രം’
ധനുഷ്, ഐശ്വര്യ രജനീകാന്ത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

