പുല്‍വാമ ആക്രമണത്തിലെ അവശേഷിച്ച ഭീകരനെയും വധിച്ച് സൈന്യം
പുതുവത്സരത്തലേന്ന് കൊല്ലപ്പെട്ടത് പുല്‍വാമ ആക്രമണത്തിലെ അവശേഷിച്ച ഭീകരനെന്ന് സൈന്യം സ്ഥിരീകരിച്ചു. അനന്തനാഗിലാണ് വെള്ളിയാഴ്ച ഏറ്റുമുട്ടല്‍ നടന്നത്. 2019 പുല്‍വാമ സ്ഫോടനം നടത്തിയവരില്‍ ഉള്‍പ്പെട്ട സമീര്‍ ദാറെന്ന ഭീകരനേതാവിനെയാണ് വധിച്ചത്. കൊല്ലപ്പെട്ടയാള്‍ ദാറാണെന്ന കാര്യം സ്ഥിരീകരിച്ചതായി കശ്മീര്‍ പോലീസ് മേധാവി വിജയ് കുമാര്‍ വ്യക്തമാക്കി. ജയ്ഷെ മുഹമ്മദ് ഭീകരര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം സൈന്യം ഏറ്റുമുട്ടല്‍ നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ചിത്രം പരിശോധിച്ചപ്പോഴാണ് സമീര്‍ ദാറാണെന്ന് സ്ഥിരീകരിച്ചത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

