പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ച, ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ മേല്‍ നോട്ടത്തിലുള്ള പ്രത്യേക സമിതി അന്വേഷിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിലെ മേല്‍പ്പാലത്തില്‍ 20 മിനിറ്റ് കുടുങ്ങി കിടന്ന സംഭവം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ മേല്‍ നോട്ടത്തിലുള്ള പ്രത്യേക സമിതി അന്വേഷിക്കും. സുപ്രീംകോടതിയാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലെ രജിസ്ട്രാര്‍ ജനറല്‍ സമിതി രൂപീകരിക്കും.
ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സമിതിലുണ്ടാകും. അഞ്ചംഗ അന്വേഷണ സമിതിയാകും രൂപീകരിക്കുക. ഒരു സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും സുപ്രീം കോടതി പറഞ്ഞു. സുരക്ഷാ വീഴ്ചയുടെ കാരണമെന്താണെന്നും ആരാണ് ഉത്തരവാദിയെന്നും ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാതിരിക്കാന്‍ എന്തൊക്കെ സുരക്ഷാ മുന്‍കരുതലുകള്‍ വേണമെന്നും സമിതി അന്വേഷിച്ച് എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

