ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തില്‍ ഏഷ്യ ലയണ്‍സിനെതിരെ ഇന്ത്യ മഹാരാജാസിനു ജയം.
ഏഷ്യ ലയണ്‍സ് മുന്നോട്ടുവച്ച 176 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മഹാരാജാസ് മറികടന്നു. യൂസുഫ് പത്താന്‍ 80 റണ്‍സുമായി മഹാരാജാസിൻറെ ടോപ്പ് സ്കോററായി. സ്റ്റുവര്‍ട്ട് ബിന്നിയും നമന്‍ ഓജയും ചേര്‍ന്ന് ഓപ്പണ്‍ ചെയ്ത ഇന്ത്യന്‍ മഹാരാജാസ് ഇന്നിംഗ്സിന് വേഗത കുറവായിരുന്നു. ഏഷ്യ ലയണ്‍സിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഷൊഐബ് അക്തറും നുവാന്‍ കുലശേഖരയും ടൈറ്റ് ലൈനുകളില്‍ പന്തെറിയുക കൂടി ചെയ്തതോടെ ഇന്ത്യ പരുങ്ങി. ബിന്നി (10), ബദരിനാഥ് (0), നമന്‍ ഓജ (20) എന്നിവരൊക്കെ വേഗം മടങ്ങി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

