ജമ്മുകശ്മീരിൽ വിവിധ പ്രദേശങ്ങളില് ഭൂചലനം
ജമ്മുകശ്മീരിലെ വിവിധ പ്രദേശങ്ങളിലും നോയിഡയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര് സ്കെയിലില് 5.7 തീവ്രത രേഖപ്പെടുത്തിയ അഫ്ഘാനിസ്ഥാന് ഭൂചലനത്തിന് പിന്നാലെയാണ് ജമ്മുവിലും നോയ്ഡയിലും ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല് സെന്റര് ഫോര് സീസ്മോളജി അറിയിച്ചു. അഫ്ഗാനിസ്ഥാന്-താജിക്കിസ്ഥാന് അതിര്ത്തി മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല് സെന്റര് ഫോര് സീസ്മോളജി വ്യക്തമാക്കി.രാവിലെ 9.45 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഭൂമിയുടെ ഉപരിതലത്തില് നിന്ന് 181 കിലോമീറ്റര് ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. അഫ്ഗാനിസ്ഥാന്-താജിക്കിസ്ഥാന് അതിര്ത്തി മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല് സെന്റര് ഫോര് സീസ്മോളജി വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

