ഫേസ്ബുക്ക് പോസ്റ്റ് വിവാദം, കെ.എസ്.ഇ.ബി ചെയര്‍മാനെതിരെ എം.എം. മണി
കെ.എസ്.ഇ.ബി ചെയര്‍മാന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രി എം.എം.മണി. കെ.എസ്.ഇ.ബിയിലെ ഇടതുതൊഴിലാളി യൂണിയനുകളും ചെയര്‍മാന്‍ ബി. അശോകും തമ്മിലുള്ള പോരില്‍ യൂണിയനുകള്‍ക്ക് മറുപടി എന്ന നിലയില്‍ കഴിഞ്ഞദിവസം കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഇട്ട പോസ്റ്റാണ് മുന്‍മന്ത്രി എം.എം മണിയെ ചൊടിപ്പിച്ചത്. കെ. എസ്. ഇ. ബി യുടെ ഭൂമിയും മറ്റും ക്രമവിരുദ്ധമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാട്ടത്തിന് നല്‍കിയെന്നതടക്കമുള്ള ആക്ഷേപങ്ങളായിരുന്നു ബി. അശോകിന്റെ പോസ്റ്റില്‍ ഉണ്ടായിരുന്നത്. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അറിവോടെയാണോ ചെയര്‍മാന്‍ ഫേസ്ബുക്ക് വഴി പ്രതികരിച്ചതെന്നായിരുന്നു മണിയുടെ ചോദ്യം. അതേസമയം മുന്‍ മന്ത്രി എം. എം മണിയുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് അതിലേക്ക് മുന്‍ മന്ത്രി അനാവശ്യമായി തന്നെ വലിച്ചിഴയ്ക്കുകയാണെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോക് മാധ്യമങ്ങളോട് പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

