റഷ്യ – യുക്രെയ്ന് ആക്രമണത്തില് നിലപാട് വ്യക്തമാക്കി ചൈന
റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശം എന്ന് വിശേഷിപ്പിക്കാനാകില്ലെന്നും ഇരു രാജ്യങ്ങളോടും സമദൂരപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ചൈന വ്യക്തമാക്കി.
”റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശം എന്നു വിശേഷിപ്പിക്കാനാവില്ല. ഏറെ മുന്വിധി കലര്ന്ന ഒരു പ്രയോഗവും ചിന്തയുമാണ് അത്”- ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്യിങ് പറഞ്ഞു. ‘എല്ലാ കക്ഷികളും സംയമനം പാലിക്കണം. സ്ഥിതിഗതികള് നിയന്ത്രണവിധേയമായി തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തണം’-ചുന്യിങ് വ്യക്തമാക്കി. യുക്രെയ്ന് സംഭവം വളരെ സങ്കീര്ണ്ണവും ചരിത്രപരമായ അനവധി പ്രത്യേകതകളും ചേര്ന്ന ഒന്നാണ്. എന്നാല് യു എസും വടക്കന് യൂറോപ്പും ഈ വിഷയത്തില് സ്വീകരിച്ചിരിക്കുന്ന നിലപാട് എരിതീയില് എണ്ണ ചേര്ക്കുന്ന ഒന്നാണ്’- ചുന്യിങ് കൂട്ടിച്ചേര്ത്തു. അതേസമയം യുക്രെയ്നില് വസിക്കുന്ന ചൈനീസ് ജനത ശാന്തത കൈവിടരുതെന്നും വീടുകള്ക്കുള്ളില് സുരക്ഷിതമായി കഴിയണമെന്നും ചൈനീസ് എംബസി ജനങ്ങളോട് ആവശ്യപ്പെട്ടു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

