സ്വപ്‌ന സുരേഷിന്റെ നിയമനത്തില്‍ മാറ്റമില്ല
സ്വപ്‌ന സുരേഷിന്റെ നിയമനത്തില്‍ മാറ്റമില്ലെന്ന് പ്രോജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍. സ്ഥാപനത്തിന്റെ ഡയറക്ടര്‍ബോര്‍ഡ് ചര്‍ച്ച ചെയ്താണ് സ്വപ്‌ന സുരേഷിന്റെ നിയമനം നടത്തിയത്. ബയോഡേറ്റയില്‍ സ്വപ്‌ന കഴിവുളള ആളാണെന്നും കോണ്‍സുലേറ്റിലും സര്‍ക്കാരിന്റെ ഐടി വകുപ്പിലുമടക്കം ജോലിചെയ്ത പരിചയം സ്വപ്‌നയ്ക്കുണ്ട്. നിയമനം നടത്തിയപ്പോള്‍ അവര്‍ കുറ്റാരോപിതയാണെന്ന കാര്യം പരിഗണിച്ചില്ലെന്നും സ്ഥാപനത്തിലെ എല്ലാ അംഗങ്ങളുടെയും സമ്മതത്തോടെയാണ് സ്വപ്നയെ ജോലിയില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഡോ. എസ് കൃഷ്ണകുമാറിന് ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി എന്ന സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്നും ബിജുകൃഷ്ണന്‍ പറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പ് കൃഷ്ണകുമാറിനെ പ്രസിഡന്റായി നിയമിച്ചിരുന്നുവെങ്കിലും പ്രായാധിക്യവും ഓര്‍മക്കുറവും അതിനൊപ്പം സാമ്പത്തിക തട്ടിപ്പ് ആരോപണവും മറ്റും ഉയര്‍ന്നപ്പോള്‍ 2021 ഓഗസ്റ്റ് 30 ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് അദ്ദേഹത്തെ സ്ഥാനത്തുനിന്നും നീക്കുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

