അദ്ധ്യാപകന്റെ ശല്യം സഹിക്കാനാവാതെ ഏഴാം ക്ലാസ്സുകാരി ആത്മഹത്യക്ക് ശ്രമിച്ചു

അദ്ധ്യാപകന്റെ ശല്യം സഹിക്കാനാവാതെ ഏഴാം ക്ലാസ്സുകാരി ആത്മഹത്യക്ക് ശ്രമിച്ചു

അദ്ധ്യാപകന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെന്നൈ വെല്ലൂര്‍ ജില്ലയില്‍ കാട്പാഡിക്ക് സമീപം തിരുവലത്തിലുള്ള സ്‌കൂളിലെ ഏഴാം ക്ലാസുകാരിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ അമ്മ പത്ത് ദിവസം മുൻപ് സ്‌കൂളിലെത്തി മകളെ ഇനി ശല്യം ചെയ്യരുതെന്നും, ആവര്‍ത്തിച്ചാല്‍ പൊലീസില്‍ പരാതി നല്‍കുമെന്നും താക്കീത് ചെയ്തിരുന്നു. ഇത് വകവയ്ക്കാതെ ഇയാള്‍ ശല്യം ചെയ്യുന്നത് തുടര്‍ന്നു. റാണിപ്പേട്ട ജില്ലയിലെ ചീക്കാപുരത്തെ ഹൗസിംഗ് ബോര്‍ഡ് കോളനിയിലെ തന്റെ വീട്ടിലേക്ക് വരണമെന്നാവശ്യപ്പെട്ട് രണ്ട് ദിവസം മുന്‍പ് അദ്ധ്യാപകന്‍ പെണ്‍കുട്ടിക്ക് കത്ത് നല്‍കിയിരുന്നു.പരിഭ്രാന്തയായ പെൺകുട്ടി കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന വാര്‍ണീഷ് എടുത്ത് കുടിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ബോധരഹിതയായ പെണ്‍കുട്ടിയെ ഉടന്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. രക്ഷിതാക്കളോട് അദ്ധ്യാപകന്റെ കത്തിനെക്കുറിച്ച്‌ വിദ്യാര്‍ത്ഥിനി പറഞ്ഞിരുന്നു.രക്ഷിതാക്കളുടെ പരാതിയില്‍ മുരളി കൃഷ്ണ എന്ന അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.മുരളി കൃഷ്ണനെതിരെ ഇത്തരത്തിൽ മുന്‍പും സമാന പരാതികള്‍ ഉണ്ടായിരുന്നു.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക്
ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും
കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ്
അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ
തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.