കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍
മലപ്പുറത്ത് 1.45 കോടി രൂപയുടെ കുഴല്‍ പണവുമായി രണ്ട് പേര്‍ പിടിയില്‍. എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനില്‍ എന്നിവരാണ് അറസ്റ്റിലായത്. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചായിരുന്നു ഇവര്‍ പണം കടത്താന്‍ ശ്രമിച്ചത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ അഞ്ച് കോടിയോളം രൂപ പെരിന്തല്‍മണ്ണ, വേങ്ങര, വളാഞ്ചേരി എന്നിവിടങ്ങളില്‍ നിന്ന് പിടികൂടിയിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

