ടൊവിനോ തോമസ് ചിത്രം തല്ലുമാലയുടെ ഷൂട്ടിംഗ് സെറ്റില്‍ സംഘര്‍ഷം
വെയ്സ്റ്റ് ഇടുന്നതും വാഹനം പാര്‍ക്ക് ചെയ്യുന്നതും ചോദ്യം ചെയ്ത നാട്ടുകാരനെ നടന്‍ ഷൈന്‍ ടോം ചാക്കോ തല്ലി എന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ഷൂട്ടിംഗ് സെറ്റില്‍ സംഘര്‍ഷം
ഉണ്ടായത്. എച്ച്എംഡി മാപ്പിളാസ് ഗോഡൗണില്‍ വെച്ച് സിനിമയുടെ ചിത്രീകരണം നടക്കവെയാണ് സംഭവം. വെയ്സ്റ്റ് ഇടുന്നതിനേയും പൊതുനിരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്തതിനേയും നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇവരുമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകും ഷൈനും ചേര്‍ന്ന് വാക്കേറ്റം നടത്തിയെന്നും ആരോപിക്കുന്നു. തര്‍ക്കത്തിനിടയിക്ക് ടൊവിനോയും ഇടപെട്ടു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

