ഡല്‍ഹിയിലെ ഗോകുല്‍പുരിയിലുള്ള കുടിലുകളില്‍ വന്‍ തീപിടുത്തം ഏഴ് പേര്‍ മരിച്ചു
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ഡല്‍ഹിയിലെ ഗോകുല്‍പുരിയിലുള്ള കുടിലുകളില്‍ വന്‍ തീപിടുത്തം ഉണ്ടായത്. ഏഴ് പേരാണ് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്തടുത്തായി സ്ഥിതിചെയ്തിരുന്ന 30-ഓളം കുടിലുകളാണ് കത്തിനശിച്ചതെന്ന് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അഡീഷണല്‍ ഡിസിപി ദേവേഷ് കുമാര്‍ പറഞ്ഞു. തീപിടുത്തമുണ്ടായ ഉടന്‍തന്നെ അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. 13 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് പുലര്‍ച്ചെ നാല് മണിയോടെ തീ നിയന്ത്രണവിധേയമാക്കിയത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

