ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് രണ്ട് ദിവസ്സത്തിനുള്ളില്‍ ദിലീപിന് നോട്ടീസ് നല്‍കാനാണ് തീരുമാനം. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ദിവസം ദിലീപുമായി അടുപ്പമുള്ള രണ്ട് സ്ത്രീകളെ ചോദ്യം ചെയ്തിരുന്നു. മുന്‍പ് തിരുവനന്തപുരത്ത് പരസ്യ ഏജന്‍സി നടത്തിയിരുന്ന നടിയാണ് ആക്രമിക്കപ്പെട്ട നടിയ്ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ദിലീപിന്റെ മൊബൈലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ നായികയായിരുന്ന ഒരു പ്രമുഖ നടിയേയും ഉടന്‍ ചോദ്യം ചെയ്യും. അടുത്ത സുഹൃത്തുക്കളായ ഇരുവരും തമ്മിലുള്ള വാട്ട്‌സാപ്പ് ചാറ്റുകള്‍ നശിപ്പിച്ചിരുന്നതായി സൈബര്‍ വിദഗ്ധനായ സായ് ശങ്കറിന്റെ മൊഴിയിലുണ്ട്. കേസുമായി ബന്ധപ്പെട്ട് പല അഭിനേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ക്രൈബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

