ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളില്‍ പലതും മിമിക്രിയെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് നടന്‍ ദിലീപ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളില്‍ ചിലത് മാത്രമാണ് തന്റേത്. ബാക്കി പലതും മിമിക്രിയാണെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ദീലിപ് പറഞ്ഞു. തനിക്കെതിരെ സിനിമ മേഖലയില്‍ അടക്കം നടക്കുന്നത് ഗൂഢാലോചനയാണെന്ന് ദിലീപ് ആവര്‍ത്തിക്കുകയായിരുന്നു. കേസില്‍ തെളിവായി മാറിയേക്കാവുന്ന ശബ്ദം തന്റേതല്ലെന്നും ദിലീപ് അറിയിച്ചു. എന്നാല്‍ ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യാമെന്ന ക്രൈംബ്രാഞ്ചിന്റെ തീരുമാനത്തോട് നടന്‍ വിയോജിപ്പ് അറിയിച്ചു. കേസില്‍ തുടരന്വേഷണത്തിനായി ദിലീപിനെയും സംവിധായകന്‍ ബാലചന്ദ്രകുമാറിനേയും ചൊവ്വാഴ്ച ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ ഉച്ചയോടെ ബാലചന്ദ്രകുമാറിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഒരുമിച്ചുള്ള ചോദ്യംചെയ്യല്‍ നാലു മണിക്കൂറിലധികം നീണ്ടു. ബാലചന്ദ്രകുമാര്‍ എത്തിയതോടെ പല ചോദ്യങ്ങള്‍ക്കും ദിലീപ് മൗനം പാലിച്ചു. എന്നാല്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകള്‍ ഒന്നും തന്നെ ദിലീപ് അംഗീകരിച്ചില്ല. അതെല്ലാം മിമിക്രയാണെന്നായിരുന്നു ദിലീപിന്റെ വാദം. രണ്ടു ദിവസങ്ങളിലായി 16 മണിക്കൂറോളമാണ് ദിലീപിനെ ചോദ്യം ചെയ്തത്. ചൊവ്വാഴ്ച ബാലചന്ദ്രകുമാര്‍ പോയശേഷവും ദിലീപിനെ ചോദ്യം ചെയ്യുന്നത് തുടര്‍ന്നിരുന്നു. ഒന്‍പതര മണിക്കൂര്‍ ചോദ്യംചെയ്യലിനു ശേഷം രാത്രി എട്ടു മണിയോടെയാണ് ദിലീപ് മടങ്ങിയത്. മൊഴി വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യംചെയ്യുന്ന കാര്യം തീരുമാനിക്കും. ഇതോടൊപ്പം മറ്റു പലരേയും ചോദ്യംചെയ്യേണ്ടി വരുമെന്ന സൂചനയും അന്വേഷണ സംഘം നല്‍കുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

