ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍

ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍

മലയാളികളുടെ പ്രിയക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ ജംഷഡ്പൂര്‍ എഫ്. സിയെ 2-1ന് കീഴടക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ കടന്നത്. ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഐ. എസ് എല്ലിന്റെ ഫൈനലില്‍ എത്തുന്നത്. ഇന്നലെ നടന്ന രണ്ടാം പാദ സെമി 1-1ന് സമനിലയായെങ്കിലും ആദ്യ പാദത്തില്‍ 1-0ത്തിന്റെ വിജയം നേടാനായത് തുണയായി. ഹൈദരാബാദും എ. ടി.കെ മോഹന്‍ ബഗാനും തമ്മിലുള്ള സെമി ഫൈനലിന്റെ വിജയികളായിരിക്കും 20 ന് നടക്കുന്ന ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.