മല്‍സ്യ ബന്ധനത്തിനിടെ വലയില്‍ അജ്ഞാത മൃതദേഹം കുടുങ്ങി

മല്‍സ്യ ബന്ധനത്തിനിടെ വലയില്‍ അജ്ഞാത മൃതദേഹം കുടുങ്ങി

ചാവക്കാട് കടലില്‍ മല്‍സ്യ ബന്ധനത്തിനിടെ വലയില്‍ അജ്ഞാത മൃതദേഹം കുടുങ്ങി. കടപ്പുറം മുനക്കകടവ് ഫിഷ് ലാന്റിങ് സെന്ററില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോയ മുനക്കക്കടവ് പൊള്ളക്കായി കാദറിന്റെ ഉടമസ്ഥതയിലുള്ള നൂറുല്‍ ഹുദാ ബോട്ടിലെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം. വിവരമറിഞ്ഞ് മുനക്കക്കടവ് കോസ്റ്റല്‍ പോലീസ് സംഘം ബോട്ടിലെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പിന്നീട് മൃതദേഹം മല്‍സ്യബന്ധന ബോട്ടില്‍ തന്നെ കടപ്പുറം മുനക്കകടവ് ഫിഷ് ലാന്റിങ് സെന്ററില്‍ എത്തിച്ചു. മൃതദേഹം കുളച്ചല്‍ സ്വദേശിയുടെതാണെന്നാണ് കരുതുന്നത്. 40 വയസ്സ് പ്രായം തോന്നിക്കും. ടീഷര്‍ട്ടും പാന്റ്‌സുമാണ് വേഷം. മൃതദേഹം ചാവക്കാട് ടോട്ടല്‍ കെയര്‍ ആംബുലന്‍സില്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.