ആദിവാസി യുവതി റോഡില്‍ പ്രസവിച്ചു- കരുതലിന്റെ കുട നിവര്‍ത്തി നാലു വനിതകള്‍

ആദിവാസി യുവതി റോഡില്‍ പ്രസവിച്ചു- കരുതലിന്റെ കുട നിവര്‍ത്തി നാലു വനിതകള്‍

പത്തനംതിട്ടയില്‍ പെരുമഴയത്തു റോഡില്‍ പ്രസവിച്ച ആദിവാസി യുവതിക്കും നവജാത ശിശുവിനും കരുതലിന്റെ കുട നിവര്‍ത്തി നാലു വനിതകള്‍. പേഴുംപാഴ ഓലിക്കല്‍ അമ്പിളിയാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ സീതത്തോട് കൊടുമുടി കുന്നേല്‍പടിക്കല്‍ റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. റോഡരികില്‍ യുവതി പ്രസവിച്ചെന്ന് അടുത്തുള്ള ഒരാള്‍ വിവരമറിയിച്ചയുടന്‍ മഴ വകവയ്ക്കാതെ ആശാ പ്രവര്‍ത്തക സതി പ്രസാദാണ് ആദ്യമെത്തിയത്. തുടര്‍ന്ന് 108 ആംബുലന്‍സിന്റെ സഹായം തേടി. സതിയുടെ വിളികേട്ട് അടുത്ത വീട്ടിലെ അമ്പിളി ഗോപി, സിന്ധു ബിനു എന്നിവരെത്തി. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ് സിന്ധു. ഇവരെത്തുമ്പോഴേക്കു കനത്ത മഴ നനഞ്ഞു റോഡില്‍ ക്കിടക്കുകയായിരുന്നു യുവതിയും കുഞ്ഞും. സിന്ധു തോര്‍ത്തില്‍ കുഞ്ഞിനെ പൊതിഞ്ഞെടുത്തപ്പോഴേക്കും 108 ആംബുലന്‍സ് എത്തി. ആംബുലന്‍സിലെ ഡ്രൈവര്‍ എം. എസ്. സുജിത്, നഴ്‌സ് ജയേഷ് കുമാര്‍ എന്നിവരുടെ സഹായത്തോടെ ഇവര്‍ യുവതിയെയും കുഞ്ഞിനെയും ആംബുലന്‍സിലെത്തിച്ചു. ഇതിനിടയില്‍ സിന്ധുവും ജയേഷ് കുമാറും ചേര്‍ന്നു പൊക്കിള്‍ക്കൊടി മുറിച്ച് യുവതിക്ക് പ്രാഥമിക പരിചരണം നല്‍കിയിരുന്നു. സീതത്തോട് മേഖലയില്‍ പ്രസവ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍, പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കാണു യുവതിയെ എത്തിച്ചത്. വിവരമറിഞ്ഞു ചിറ്റാര്‍ പിഎച്ച്‌സിയിലെ നഴ്‌സ് സി. കെ. മറിയാമ്മയും ആശുപത്രിയിലെത്തി സഹായം നല്‍കി. സാമ്പത്തികമായി തീരെ പിന്നാക്കം നില്‍ക്കുന്ന യുവതിയുടെ ഭര്‍ത്താവ് ഏതാനും നാളുകള്‍ക്ക് മുന്‍പാണ് മരിച്ചത്. മൂത്തകുട്ടി ഇവരുടെ മാതാവിന്റെയും സഹോദരിയും സംരക്ഷണയിലാണ്. സീതത്തോട് പേഴുംപാറയിലെ വാടകവീട്ടില്‍ നിന്നു കൊടുമുടിയില്‍ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു പ്രസവം. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കനത്തമഴയില്‍ നനഞ്ഞു കുതിര്‍ന്നിട്ടു പോലും അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് ഇവര്‍ക്കാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്ത് ഇന്നലെ രാത്രി വൈകി നിന്നതും നടപടികള്‍ പൂര്‍ത്തിയാക്കാനും മറ്റുമായി ഓടി നടന്നതും സതിയും അമ്പിളിയും സിന്ധുവും ഒപ്പം മറിയാമ്മയുമായിരുന്നു. യുവതിയുടെ വീട്ടുകാരെത്തിയ ശേഷമാണ് ഇവര്‍ തിരികെ പോയത്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.