റമദാന്‍ തിരക്കിനിടെ കോഴിക്കോട് മിഠായി തെരുവില്‍ മോഷണം; യുവതി പിടിയിൽ
ഒന്നര വയസുള്ള കുട്ടിയുടെ അരപവന്‍ തൂക്കം വരുന്ന പാദസരം മോഷ്‌ടിച്ച കേസില്‍ സ്ത്രീ അറസ്റ്റില്‍.
മധുര കല്‍മേട് കോളനി നിവാസിയായ പ്രിയയാണ് ടൗണ്‍ പോലീസിന്റെ പിടിയിലായത്. റമദാന്‍ തിരക്കിനിടെ കോഴിക്കോട് മിഠായി തെരുവില്‍വച്ചാണ് സ്‌ത്രീ കളവ് നടത്തിയത്.ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. റമദാന്‍ ഷോപ്പിങ്ങിന് എത്തിയ വെങ്ങാലി സ്വദേശിയുടെ മകളുടെ പാദസരമാണ് മോഷണം പോയത്. അറസ്റ്റിലായ പ്രിയക്കെതിരെ തൃശൂര്‍ ഈസ്റ്റ്, മെഡിക്കല്‍ കോളജ്, കുന്ദമംഗലം, പെരിന്തല്‍മണ്ണ, നാദാപുരം എന്നീ സ്റ്റേഷനുകളിലായി നേരത്തേ മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

