ഇന്ധന വില വർദ്ധനവ്; സംസ്ഥാനങ്ങള്‍ നികുതി കുറച്ചു സഹകരിക്കണമെന്നു മോദി
സഹകരണ ഫെഡറലിസത്തിന്‍റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്‍റെ മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) സംസ്ഥാനങ്ങള്‍ കുറയ്ക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ഥിച്ചു. വാറ്റ് കുറച്ച സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറവാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പൗരന്മാരുടെ ഭാരം കുറയ്ക്കാന്‍ കഴിഞ്ഞ നവംബറില്‍ കേന്ദ്രം പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചു. നികുതി കുറയ്ക്കാനും അതിന്‍റെ ആനുകൂല്യം ജനങ്ങള്‍ക്കു കൈമാറാനും സംസ്ഥാനങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

