എംആര്‍എസ്‌എഎം ഭൂതലമിസൈലിന്റെ പരീക്ഷണം വിജയകരം

എംആര്‍എസ്‌എഎം ഭൂതലമിസൈലിന്റെ പരീക്ഷണം വിജയകരം

കരസേനയ്ക്ക് വേണ്ടി ഇന്ത്യയും ഇസ്രയേലും സംയുക്തമായി വികസിപ്പിച്ചെടുത്ത എംആര്‍എസ്‌എഎം ഭൂതലമിസൈലിന്റെ പരീക്ഷണം വിജയകരം. ഇന്ത്യയുടെ ഡിഫെന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ), ഇസ്രയേലിന്റെ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ്(ഐഎഐ) എന്നിവ സംയുക്തായി വികസിപ്പിച്ചതാണീമിസൈല്‍.ഒഡീഷയുടെ തീരമേഖലയിലെ ചാന്ദിപൂരിലാണ് രണ്ട് പരീക്ഷണങ്ങളും നടത്തിയതെന്നും ഐഎഐ അറിയിച്ചു. തുടര്‍ച്ചയായി രണ്ട് പരീക്ഷണങ്ങളാണ് എംആര്‍എസ്‌എഎം മിസൈലില്‍ നടത്തിയത്. 70 കിലോമീറ്റര്‍ ദൂരത്തെ ലക്ഷ്യം തകര്‍ക്കാന്‍ സാധിക്കുന്ന മിസൈലാണ് വികസിപ്പിച്ചത്. കരസേനയ്ക്കായി നല്‍കിയ മിസൈലുകളുടെ അന്തരീക്ഷത്തില്‍ വിമാനത്തില്‍ നിന്ന് തൊടുക്കാവുന്ന സംവിധാനവും പരീക്ഷിച്ച്‌ വിജയിച്ചിരുന്നു.
കരയില്‍ നിന്ന് തൊടുക്കുന്ന എംആര്‍എസ്‌എഎം മിസൈലുകള്‍ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ക്രൂയിസ് മിസൈലുകള്‍, ഡ്രോണ്‍ എന്നിവയെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്. നിലവില്‍ നാവികസേനയ്ക്കും വ്യോമസേനയ്ക്കും ഡിആര്‍ഡിഒ ഈ മിസൈലുകള്‍ കൈമാറിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് മിസൈലുകള്‍ക്കൊപ്പം മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും നല്‍കുന്ന ഇസ്രായേല്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.