ഓ​ട​ക്കു​ഴ​ല്‍ അ​വാ​ര്‍​ഡ്​ സമ്മാനിച്ചു

ഓ​ട​ക്കു​ഴ​ല്‍ അ​വാ​ര്‍​ഡ്​ സമ്മാനിച്ചു

ഗു​രു​വാ​യൂ​ര​പ്പ​ന്‍ ട്ര​സ്റ്റി​ന്‍റെ 2021ലെ ​ഓ​ട​ക്കു​ഴ​ല്‍ അ​വാ​ര്‍​ഡ്​ എ​ഴു​ത്തു​കാ​രി സാ​റാ ജോ​സ​ഫി​ന്​ ഡോ. ​ലീ​ലാ​വ​തി സമ്മാനിച്ചു. സാ​റാ ജോ​സ​ഫി​ന്‍റെ ‘ബോ​ധി​നി’ നോ​വ​ലാണ് അവാർഡിനർഹമായത്. 30,000 രൂ​പ​യും ശി​ല്‍​പ​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന അ​വാ​ര്‍​ഡ്​ കൊ​ച്ചി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാണ് സ​മ്മാ​നി​ച്ച​ത്.
സാ​റാ ജോ​സ​ഫി​ന്‍റെ ‘ആ​ലാ​ഹ​യു​ടെ പെ​ണ്‍​മ​ക്ക​ള്‍’ നോ​വ​ല്‍ ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സ​ത്തി​നൊ​പ്പം നി​ല്‍​ക്കു​ന്ന​താ​ണെ​ന്ന്​ എം. ​ലീ​ലാ​വ​തി പ​റ​ഞ്ഞു. എ​ന്നാ​ല്‍, ഇ​ങ്ങ​നെ പ​റ​ഞ്ഞാ​ല്‍ പു​രു​ഷ​ന്മാ​ര്‍​ക്ക്​ അ​ത്ര ഇ​ഷ്​​ട​പ്പെ​ടി​ല്ല. ആ​​രു​ടെ​യും ഇ​ഷ്ടം നോ​ക്കാ​തെ​ത​ന്നെ താ​നി​ത്​ പ​റ​യും. ഈ ​നോ​വ​ല്‍ മ​റു​ഭാ​ഷ​യി​ലേ​ക്ക്​ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യാ​ലും സൗ​ന്ദ​ര്യം ചോ​രു​മെ​ന്ന്​ ത​ന്നെ​യാ​ണ്​ ക​രു​തു​ന്ന​ത്. അ​തേ​സ​മ​യം, ‘ബോ​ധി​നി’ വി​വ​ര്‍​ത്ത​നം ചെ​യ്താ​ലും അ​തി​ന്‍റെ സൗ​ന്ദ​ര്യം ന​ഷ്​​ട​പ്പെ​ടി​ല്ല. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്​​റു​വും നോ​വ​ലി​ലെ ക​ഥാ​പാ​ത്ര​മാ​ണ്. നാ​യി​ക അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ള്‍​ക്ക്​ അ​ദ്ദേ​ഹ​വും പ​രോ​ക്ഷ​മാ​യി ഒ​രു കാ​ര​ണ​മാ​ണ്​. ഇ​ത്ത​ര​ത്തി​ല്‍ ധൈ​ര്യം കാ​ട്ടി​യ നോ​വ​ലി​സ്റ്റി​ന്‍റെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​വ​ര്‍ പ​റ​ഞ്ഞു. ഡോ. ​ഇ.​വി രാ​മ​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ഴു​ത്തു​കാ​ര​ന്‍ കെ.​ബി. പ്ര​സ​ന്ന​ന്‍ സം​സാ​രി​ച്ചു. രാ​ഹു​ല്‍ രാ​ധാ​കൃ​ഷ്​​ണ​ന്‍ അ​വാ​ര്‍​ഡി​ന്​ അ​ര്‍​ഹ​മാ​യ നോ​വ​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തി. ജി. ​മ​ധു​സൂ​ദ​ന​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.