യാത്രയ്ക്കിടെ വണ്ടിയുടെ ടയര്‍ പൊട്ടിത്തെറിച്ചു; മന്ത്രി ബാലഗോപാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

യാത്രയ്ക്കിടെ  വണ്ടിയുടെ ടയര്‍ പൊട്ടിത്തെറിച്ചു; മന്ത്രി ബാലഗോപാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓട്ടത്തിനിടെ മന്ത്രി കെ എന്‍ ബാലഗോപാലിന്റെ ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ പൊട്ടി തെറിച്ചു.
ഡിസ്‌കോടു കൂടി പിന്നിലെ ടയറാണ് ടയര്‍ പൊട്ടിയത്. വണ്ടി നിയന്ത്രണം വിട്ടുവെങ്കിലും വേഗം കുറവായിരുന്നതിനാല്‍ അപകടം ഒഴിവായി. അപകട സമയം 20 കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനം ഓടിയത്. കുറവന്‍കോണത്ത് വെച്ച്‌ വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വാഹനം റോഡില്‍ ഉരസി നിന്നു. മറ്റൊരു വാഹനത്തില്‍ മന്ത്രി യാത്ര തുടര്‍ന്നു. രണ്ട് ലക്ഷം കിലോമീറ്റര്‍ ഓടിയ ഇന്നോവ കാറാണ് മന്ത്രി ഉപയോഗിക്കുന്നത്. മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ ഉത്തരവാദിത്വമുള്ള ടൂറിസം വകുപ്പിന് ധനവകുപ്പ് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കി. വാഹനത്തിന്റെ കാലപ്പഴക്കമാണ് ഡിസ്ക് ഉൾപ്പെടെ ടയര്‍ പൊട്ടിത്തെറിക്കാന്‍ ഇടയാക്കിയതെന്ന് ധനവകുപ്പ് ടൂറിസം വകുപ്പിനെ അറിയിച്ചെന്നാണ് ലഭ്യമാകുന്ന വിവരം.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.