ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കുഞ്ഞ് മരിച്ചു
പ്രസവത്തിനിടെ തന്റെ കുഞ്ഞ് മരിച്ചെന്ന ദുഃഖകരമായ വാര്‍ത്ത പങ്കുവെച്ച് ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇരട്ടക്കുട്ടികളിലെ ആണ്‍കുഞ്ഞാണ് മരിച്ചതെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പെണ്‍കുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്നും ഒരു രക്ഷിതാവെന്ന നിലയില്‍ ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും താരം എഴുതി. ഒരു പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനുമാണ് റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റൊഡ്രിഗസ് ജന്മം നല്‍കിയത്. ഇതില്‍ ആണ്‍കുഞ്ഞാണ് മരണപ്പെട്ടത്. പെണ്‍കുഞ്ഞിന്റെ ജനനമാണ് ഈ നിമിഷത്തില്‍ ജീവിക്കാനുള്ള ശക്തി നല്‍കുന്നതെന്നും റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. കരുതലും നല്‍കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും താരം നന്ദി അറിയിച്ചിട്ടുമുണ്ട്. തങ്ങളുടെ ആണ്‍കുഞ്ഞ് ഒരു മാലാഖയാണെന്നും അവനെ എക്കാലവും തങ്ങള്‍ സ്നേഹത്തോടെ ഓര്‍ക്കുമെന്നും റൊണോള്‍ഡോ കൂട്ടിച്ചേര്‍ത്തു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

