ഡേറ്റിം​ഗ് ആപ്പിലൂടെ വിവാഹസമ്മാനമായി ഒന്നര കോടി രൂപ വാ​ഗ്ദാനം ചെയ്തത് പണം തട്ടിപ്പ് നൈജീരിയൻ സ്വദേശി അറസ്റ്റിൽ

ഡേറ്റിം​ഗ് ആപ്പിലൂടെ  വിവാഹസമ്മാനമായി ഒന്നര കോടി രൂപ വാ​ഗ്ദാനം ചെയ്തത്  പണം തട്ടിപ്പ്  നൈജീരിയൻ സ്വദേശി അറസ്റ്റിൽ

ഡേറ്റിം​ഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവ് വിവാഹസമ്മാനമായി വാ​ഗ്ദാനം ചെയ്തത് ഒന്നര കോടി രൂപ; യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ. വിവാഹ വാ​ഗ്ദാനം നല്‍കിയ ശേഷം കോടിക്കണക്കിന് രൂപ വിവാഹ സമ്മാനമായി നല്‍കാം എന്നു പറഞ്ഞാണ് നൈജീരിയന്‍ സ്വദേശിയായ എനുക അരിന്‍സി ഇഫെന്ന എന്ന 36 കാരന്‍ ആലപ്പുഴ സ്വദേശിനിയായ യുവതിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തത്.

വീണ്ടും ഇയാള്‍ ആവശ്യപ്പെട്ട 11 ലക്ഷം രൂപ കൂടി നല്‍കാന്‍ യുവതി തയ്യാറായിരുന്നു. എന്നാല്‍, ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. വിദേശത്ത് നിന്നും നാട്ടിലെത്തി താമസിക്കുന്ന യുവതിയാണ് തട്ടിപ്പിനിരയായത്. ഡേറ്റിം​ഗ് ആപ്പിലൂടെയാണ് ഇവര്‍ യുവാവിനെ പരിചയപ്പെടുന്നത്. അമേരിക്കയില്‍ പൈലറ്റാണെന്നായിരുന്നു ഇയാള്‍ യുവതിയോട് പറഞ്ഞത്. ഇന്ത്യക്കാരിയെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ഇയാള്‍ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. വാട്‍സ്​ആപ്പിലൂടെ നിരന്തരം ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചു. വിവാഹത്തിന് സമ്മതം മൂളിയതിന് പിന്നാലെ വലിയൊരു തുക വിവാഹ സമ്മാനമായി യുവതിക്ക് നല്‍കാമെന്ന് ഇയാള്‍ വെളിപ്പെടുത്തുകയായിരുന്നു. ഒന്നര കോടി രൂപയാണ് ഇയാള്‍ യുവതിക്കായി അമേരിക്കയില്‍ നിന്നും വിമാന മാര്‍​ഗ്ഗം എത്തിച്ച്‌ നല്‍കുമെന്ന് പറഞ്ഞത്. ഒടുവില്‍ താന്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്നും കൊണ്ടുവന്ന യു.എസ് ഡോളര്‍ എക്സ്ചേഞ്ച് ചെയ്യാനും മറ്റ് കാര്യങ്ങള്‍ക്കുമായി ഇന്ത്യന്‍ രൂപ ആവശ്യമുണ്ടെന്നും ബോധ്യപ്പെടുത്തി. ഡോളറായി എത്തിച്ച ഒന്നരക്കോടി രൂപ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഇയാള്‍ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. പണം വിട്ടുകിട്ടാനുള്ള നടപടിക്കായി 10 ലക്ഷം രൂപ വേണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. പല തവണയായി യുവതി ബാങ്ക് അക്കൗണ്ട് വഴി 10 ലക്ഷം കൊടുത്തു. വീണ്ടും 11 ലക്ഷം കൂടി ആവശ്യപ്പെട്ടു. ഇതു നല്‍കാന്‍ ഇവര്‍ നഗരത്തിലെ ബാങ്കില്‍ എത്തിയപ്പോള്‍ സംശയം തോന്നിയ ബാങ്ക് മാനേജര്‍ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് തട്ടിപ്പു പുറത്തറിഞ്ഞത്.

പ്രതിയുടെ താമസ സ്ഥലം മനസ്സിലാക്കിയ പൊലീസ് ഗ്രേറ്റര്‍ നോയിഡയിലെ ഫ്ലാറ്റിനു സമീപമെത്തിയെങ്കിലും ഇയാള്‍ കാറില്‍ കടന്നു. നോയിഡ സ്വദേശിയായ സഹായിയെ പൊലീസ് പിടികൂടി. ഇതിനിടെ പ്രതി സഹായിയുടെ ഫോണില്‍ വിളിച്ച്‌ ഒരു എടിഎം കൗണ്ടറിനു മുന്നില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഇതു പൊലീസിന് സഹായമായി. ഇവിടെയെത്തിയപ്പോള്‍ പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ പ്രതി 6 വരിപ്പാതയിലേക്കു ചാടി ഒരു കിലോമീറ്ററോളം ഓടിയെങ്കിലും പൊലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. ഓടുന്നതിനിടെ പ്രതിയുടെ ഷൂ നഷ്ട്ടപ്പെടുകയും ഉച്ചവെയിലില്‍ ചൂടുമൂലം കാല്‍ റോഡില്‍ കുത്താനാകാതെ വന്നതോടെ പ്രതിയെ പിടികൂടുകയായിരുന്നു. ഘാന സ്വദേശിയായ ഭാര്യയും 2 മക്കളുമായി ഫ്ലാറ്റില്‍ താമസിക്കുകയാണ് എനുക എന്നും ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ പണം സ്വീകരിച്ച്‌, അപ്പോള്‍ത്തന്നെ തുക നൈജീരിയന്‍ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു ഇയാളെന്നും ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് പറഞ്ഞു. പ്രതിയെ ഇന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും.

പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിൽനിന്നും  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഏജന്റുമാരുള്ള വന്‍ റാക്കറ്റായാണ് ഇവര്‍ പ്രവര്‍ത്തിച്ചുവന്നത്. ലക്ഷക്കണക്കിന് കാള്‍ ഡീറ്റയില്‍സും ആയിരക്കണക്കിന് സിം കാര്‍ഡ് വിലാസങ്ങള്‍ പരിശോധിച്ചുമാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. ഒരു ഇന്ത്യക്കാരന്റെ അക്കൗണ്ടാണ് ഇവര്‍ ഉപയോഗിച്ച്‌ വന്നത്. ഇത്തരത്തില്‍ കിട്ടുന്ന പണം യു.പി.ഐ ഐഡിയിലൂടെയോ ബാങ്ക് ഇടപാടിലൂടെയോ കൈമാറും. പ്രതിയുടെ മൊബൈല്‍ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാകുമെന്നാണ് പ്രതീക്ഷ.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.