ദക്ഷിണാഫ്രിക്കന് ചെസ് ടൂര്ണമെന്റില് മലയാളി ബാലന് ചാമ്പ്യന്
ദക്ഷിണാഫ്രിക്കന് ഓണ്ലൈന് ദേശീയ ചെസ് ചാമ്പ്യന്ഷിപ്പില് എട്ട് വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില് ഏഴുവയസ്സുകാരന് മലയാളി ബാലന് ജോഹന് ഈപ്പന് കിരീടം. ദക്ഷിണാഫ്രിക്കന് ഓവര് ദി ബോര്ഡ് ദേശീയ ചെസ് ചാമ്പ്യന്ഷിപ്പില് രണ്ടാം സ്ഥാനവും ഈ ബാലന് നേടി. തിരുവല്ല കുറ്റൂര് കല്ലറക്കല് വീട്ടില് പ്രമോദ് ഈപ്പന്റെയും ചങ്ങനാശേരി ചിറത്തലാട്ട് വീട്ടില് റെജീല നൈനാന്റെയും മകനാണ് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്ഗില് താമസിക്കുന്ന ജോഹന് എന്ന കൊച്ചു മിടുക്കന്. ദക്ഷിണാഫ്രിക്കയിലെ ചെസിന്റെ ദേശീയ ഭരണ സമിതിയായ ചെസ്സ് ദക്ഷിണാഫ്രിക്കയാണ് രണ്ട് ടൂര്ണമെന്റുകളും സംഘടിപ്പിച്ചത്. നാലാം വയസ്സില് അച്ഛനും മൂത്ത സഹോദരന് ഇഥനും കളിക്കുന്നത് കണ്ട് ചെസ്സ് കളിക്കാന് പഠിച്ച ജോഹന്, വിവിധ ടൂര്ണമെന്റുകളില് പങ്കെടുത്തു തുടങ്ങുകയായിരുന്നു. ആറാമത്തെ വയസ്സില്, എട്ട് വയസ്സിന് താഴെയുള്ള ദക്ഷിണാഫ്രിക്കന് ഓണ്ലൈന് ദേശീയ വിഭാഗത്തില് മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഗീസിലെ വേള്ഡ് കേഡറ്റ് റാപ്പിഡ്, ബ്ലിറ്റ്സ്, സാംബിയയില് നടക്കുന്ന ആഫ്രിക്കന് യൂത്ത് ചെസ് ചാമ്പ്യന്ഷിപ്പ് എന്നിവയുള്പ്പെടെ വരാനിരിക്കുന്ന അന്താരാഷ്ട്ര ടൂര്ണമെന്റുകളില് ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജോഹന്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

