ദിലീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന പരിപാടിയുമായി തങ്ങള്‍ക്ക് ബന്ധമില്ല- ദിലീപ് ഫാന്‍സ് അസോസിയേഷന്‍
ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന പ്രഖ്യാപിച്ച പരിപാടിയെ തള്ളിയാണ് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ രംഗത്തുവന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംഘടനയുടെ വിശദീകരണം.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
വരുന്ന മേയ് 4 ന് akma (അങ്ങിനെ ഒരു സംഘടന ഉണ്ടോ എന്ന് അറിയില്ല) എന്ന സംഘടനയുടെ അംഗമായ അജിത്ത് കുമാര്‍ സി. എന്നയാള്‍ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ എന്ന ബാനറിന് കീഴില്‍ എറണാകുളത്ത് നടത്തുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികളുമായി നടന്‍ ദിലീപ് ഫാന്‍സ് അസോസിയേഷനും അതുമായി ബന്ധപ്പെട്ട ആര്‍ക്കും യാതൊരു ബന്ധവുമില്ല എന്ന് അറിയിക്കുന്നു.ഇത്തരം സമരപരിപാടികള്‍ ദിലീപിന്റെ ആരാധകരും അദ്ദേഹത്തിന്റെ പേരിലുള്ള സംഘടനകള്‍ക്കും വിശ്വാസമില്ല എന്ന് അറിയിക്കട്ടെ, ബഹുമാന പെട്ട കോടതിയില്‍ ഇരിക്കുന്ന ഒരു കേസില്‍ ഇത്തരം ആഭാസത്തിന് മുതിരുന്നവരല്ല ഞങ്ങള്‍. ഞങ്ങള്‍ക്ക് കോടതികളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. നിലനില്‍പ്പിനും,വയറ്റിപ്പിഴപ്പിനും വേണ്ടി നടി ആക്രമണക്കേസിനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന ചില ചാനല്‍ നപുംസക ങ്ങളുടെ വാക്കുകള്‍ കേട്ട് ഇറങ്ങുന്നവരുടെ കപട ഫാന്‍സ് അസോസിയേഷന്‍ നമ്പറുകളില്‍ വീഴരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു…
എന്ന്….സ്റ്റേറ്റ് കമ്മിറ്റി…
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

