നടിയെ ആക്രമിച്ച കേസില് സാക്ഷിമൊഴികള് അട്ടിമറിച്ചതിന്റെ കൂടുതല് ശബ്ദരേഖകള് പുറത്ത്
നടിയെ ആക്രമിച്ച കേസില് സാക്ഷിമൊഴികള് അട്ടിമറിച്ചതിന്റെ കൂടുതല് ശബ്ദരേഖകള് പുറത്ത്. ദിലീപിന്റെ സഹോദരന് അനൂപും അഭിഭാഷകന് രാമന്പിള്ളയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള് അന്വേഷണ സംഘം ഹൈക്കോടതിയില് സമര്പ്പിച്ചത്. കേസിലെ പ്രതിയായ പള്സര് സുനി ദിലീപിന് അയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നല്കണമെന്നാണ് പ്രോസിക്യൂഷന് സാക്ഷിയായ അനൂപിനെ അഭിഭാഷകന് പഠിപ്പിക്കുന്നത്. 2017 ഏപ്രിലിലാണ് പണം ആവശ്യപ്പെട്ടുകൊണ്ട് സുനി ദിലീപിന് കത്തയച്ചത്.
അനൂപും അഭിഭാഷകനും തമ്മിലുള്ള മറ്റൊരു സംഭാഷണം ഇന്നലെ പുറത്തുവന്നിരുന്നു. ദിലീപിന്റെ മുന്ഭാര്യയായ മഞ്ജു വാര്യര് മദ്യപിക്കാറുണ്ടെന്ന് മൊഴി നല്കണമെന്ന് അഭിഭാഷകന് അനൂപിനോട് പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. മഞ്ജു മദ്യപിക്കാറുണ്ടോയെന്ന അഭിഭാഷകന്റെ ചോദ്യത്തിന് തനിക്ക് അറിയില്ലെന്നും താന് കണ്ടിട്ടില്ലെന്നുമാണ് അനൂപ് മറുപടി നല്കിയത്. എന്നാല് മഞ്ജു മദ്യപിക്കുമെന്ന് കോടതിയില് മൊഴി നല്കണമെന്ന് അഭിഭാഷകന് അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നത് ശബ്ദരേഖയിലുണ്ട്. ദിലീപ് കഴിഞ്ഞ പത്തുവര്ഷമായി മദ്യപിക്കാറില്ലെന്ന് പറയണമെന്നും അഭിഭാഷകന് ആവശ്യപ്പെടുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

