നവവധുവിന്റെ അടിയേറ്റ് ഭര്തൃമാതാവ് മരിച്ചു
എറണാകുളം ഏലൂര് പടിയത്ത് വീട്ടില് സഞ്ജുവിന്റെ മാതാവ്, പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. സംഭവത്തില്, മരുമകളായ ഷജനയെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു.
യുഎഇ-സൗദി അതിര്ത്തിയിലെ ഗയാത്തിയിലാണ് തിങ്കളാഴ്ച രാത്രി സംഭവം ഉണ്ടായത്. റൂബിയുടെ മകന് സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഓണ്ലൈന് വഴിയായിരുന്നു വിവാഹം നടന്നത്. തുടര്ന്ന് സഞ്ജു ഭാര്യ ഷജനയെയും അമ്മ റൂബിയെയും സന്ദര്ശക വിസയില് അബുദാബിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഗള്ഫിലെത്തിയ ശേഷം മരുമകളും അമ്മായി അമ്മയും തമ്മില് അസ്വാരസ്യങ്ങള് ഉണ്ടായതായി സഞ്ജു പറയുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഇരുവരും തമ്മില് സംസാരിക്കാതെ ഇരുന്നതിനെ തുടര്ന്ന് സഞ്ജു ഇത് ചോദ്യം ചെയ്തപ്പോഴാണ് വഴക്കുണ്ടായത്. ഇതിനിടെ പ്രകോപിതയായ ഷജന റൂബിയെ ചവിട്ടി വീഴ്ത്തുകയും തല തറയിലിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് സഞ്ജുവിന്റെ മൊഴി. തുടര്ന്ന്, പോലീസെത്തി മരണം സ്ഥിരീകരിക്കുകയും ഷജനയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയുമായിരുന്നു.ഗയാത്തി അല് അന്സാരി എക്സ്ചേഞ്ച് ജീവനക്കാരനാണ് സഞ്ജു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

