നിരപരാധികളെ അപമാനിക്കുന്ന തരത്തിലുള്ള പരിശോധനകള്‍ ആവര്‍ത്തിക്കരുതെന്ന് പോലീസിനോട് മനുഷ്യാവകാശ കമ്മീഷന്‍

നിരപരാധികളെ അപമാനിക്കുന്ന തരത്തിലുള്ള പരിശോധനകള്‍ ആവര്‍ത്തിക്കരുതെന്ന് പോലീസിനോട് മനുഷ്യാവകാശ കമ്മീഷന്‍

നിരപരാധികളെ അപമാനിക്കുന്ന തരത്തിലുള്ള പരിശോധനകള്‍ ആവര്‍ത്തിക്കരുതെന്നും അത് നിരപരാധികള്‍ക്ക് അപമാനമുണ്ടാക്കുമെന്നും പോലീസിനോട് മനുഷ്യാവകാശ കമീഷന്‍. കുറ്റാരോപിതന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തുന്നതിന് മുമ്പ് അത്തരമൊരു പരിശോധനയുടെ ആവശ്യമുണ്ടോ എന്നും അതിന്റെ സാഹചര്യം എന്താണെന്നും പരിശോധിക്കണമെന്നും മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് എറണാകുളം റൂറല്‍ ജില്ല പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഒരാളെ കുറിച്ച് ഒരു വിവരം ലഭിക്കുമ്പോള്‍ അയാളുടെ വീട്ടില്‍ പരിശോധന നടത്തുന്നതിന് മുമ്പ് പ്രാഥമികാന്വേഷണം പൊലീസ് നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. ആലുവ പാറപുറം സ്വദേശി എം എസ് ബിജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരനോട് വിരോധമുള്ള ആരോ നല്‍കിയ കള്ള പരാതിയിലാണ് ആലുവ റൂറല്‍ പോലീസ് സൂപ്രണ്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ കാലടി എസ്ഐക്കൊപ്പമെത്തി യാതൊരു ആധികാരിക രേഖയുമില്ലാതെ പരാതിക്കാരന്റെ വീട്ടില്‍ പരിശോധന നടത്തിയത്. എറണാകുളം റൂറല്‍ ജില്ല പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിക്കാരന് അനധികൃത മദ്യവില്‍പനയുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പറയുന്നു.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.