പാലക്കാടും ആലപ്പുഴയും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായപ്പോള്‍ പൊലീസ് ജാഗ്രത പാലിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്‍
പാലക്കാടും ആലപ്പുഴയും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായപ്പോള്‍ പൊലീസ് ജാഗ്രത പാലിച്ചു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇല്ലെങ്കില്‍ കലാപം ഉണ്ടാകുമായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ മറ്റൊരു തരത്തിലായേനെ ഫലമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊലപാതകങ്ങള്‍ അപലപിക്കാന്‍ പോലും യുഡിഎഫും കോണ്‍ഗ്രസും തയ്യാറായിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കട്ടെ എന്നതാണ് അവരുടെ നിലപാട്. കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മുന്‍ നിലപാട് ആവര്‍ത്തിച്ച കോടിയേരി ബാലകൃഷ്ണന്‍ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങില്ല എന്ന് പറഞ്ഞു. നവകേരളം സര്‍ക്കാര്‍ ലക്ഷ്യമാണ്. സില്‍വര്‍ലൈനിനെതിരെ എസ്ഡിപിഐയും ബിജെപിയും ഒന്നിച്ച് സമരം ചെയ്യുകയാണ്. ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ. 2019 ല്‍ കേരളത്തില്‍ 19 സീറ്റും യുഡിഎഫിന് നല്‍കി പക്ഷെ ബിജെപി സര്‍ക്കാര്‍ വിജയമാവര്‍ത്തിച്ചു. എന്നാല്‍ 2004ല്‍ കേരളത്തിലെ 18 ലോക്‌സഭ സീറ്റും ഇടതുപക്ഷത്തിന് നല്‍കിയപ്പോള്‍ വാജ്‌പേയ് സര്‍ക്കാര്‍ താഴെയിറങ്ങി എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

