പാലക്കാട് മേലാ മുറിയിൽ ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കടയിൽ കയറി വെട്ടി കൊന്നു
പാലക്കാട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. എലപ്പുള്ളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച് 24 മണിക്കൂര്‍ പിന്നിടും മുമ്പ് പാലക്കാട്ട് ആര്‍ എസ് എസ് നേതാവും വെട്ടേറ്റുമരിച്ചു. മുന്‍ ശാരീരിക് ശിക്ഷന്‍ പ്രമുഖ് എസ് കെ ശ്രീനിവാസാ (40) ണ് മരിച്ചത്. പാലക്കാട് മേല്‍മുറിയില്‍ ആണ് സംഭവം. വെട്ടേറ്റ ശ്രീനിവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കടമുറിയില്‍ കയറിയായിരുന്നു ആക്രമണം. മൂന്ന് ബൈക്കില്‍ വന്ന അക്രമി സംഘം വാളുപയോഗിച്ച് ആക്രമിക്കുകയായിരന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക്
ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും
കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ്
അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ
തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

