പീഡന ആരോപണം കെട്ടിച്ചമച്ചത്.അന്നേദിവസം ഡ്യൂട്ടിക്ക് പോയിട്ടില്ലന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍
ബസ് യാത്രയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമച്ചെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. പത്തനംതിട്ട ഡിപ്പോ ഡ്രൈവര്‍ ചിറ്റാര്‍ സ്വദേശി ഷാജഹാനാണ് തനിക്കെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. 14 വര്‍ഷമായി ജോലി ചെയ്യുന്നു. ഇന്നുവരെ എനിക്കെതിരെ ഒരു പെണ്ണുകേസോ മോശം കാര്യങ്ങളോ ഇല്ല.39 യാത്രക്കാര്‍ ഉള്ള ബസിലാണ് ഞാന്‍ സ്ഥിരമായി പോകുന്നത്. ഞങ്ങള്‍ രണ്ട് ഡ്രൈവര്‍മാരാണ് ബസിലുള്ളത്. ഞാന്‍ ഡ്രൈവര്‍ കം കണ്ടക്ടറാണ്.പരാതിക്കാരിയൊഴികെ ഒരാളെങ്കിലും എനിക്കെതിരെ പരാതി പറഞ്ഞാല്‍ നടപടി എടുക്കണം എന്നുതന്നെയാണ് ഞാന്‍ പറയുന്നത്. പക്ഷെ ശനിയാഴ്ച വൈകിട്ട് ഞാന്‍ ഡ്യൂട്ടിക്ക് പോയിട്ടില്ല.അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല.രാഷ്ട്രീയപ്രേരിതമാണ് പരാതി ഡ്രൈവര്‍ പറഞ്ഞു. പത്തനംതിട്ട ഡിപ്പോയില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്കു സമീപം വച്ചാണ് പീഡനം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത് .ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി ഇ മെയില്‍ വഴിയാണ് പരാതി നല്‍കിയത് .
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

