പ്രഥമ കേരള ഗെയിംസിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും

പ്രഥമ കേരള ഗെയിംസിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും

കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ കായിക മന്ത്രി വി അബ്ദുല്‍റഹ്‌മാന്‍ ഗെയിംസ് ഉദ്ഘാടനം ചെയ്യും. 24 മത്സര ഇനങ്ങളിലായി 7000 കായികതാരങ്ങളാണ് ഗെയിംസില്‍ മാറ്റുരയ്ക്കുന്നത്. വൈകുന്നേരം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ഗെയിംസിന്റെ ഭാഗമായി ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ഗെയിസ് എക്‌സ്‌പോയ്ക്കും തുടക്കമായി. കേരള ഗെയിംസ് 2022 നെ വരവേല്‍ക്കാന്‍ നാടും നഗരവും ഉണര്‍ന്നു കഴിഞ്ഞു. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന കായിക മാമാങ്കത്തിലെ മത്സരങ്ങള്‍ നാളെയാണ് ആരംഭിക്കുക. അത്ലറ്റിക്‌സും അക്വാട്ടിക്‌സും ഉള്‍പ്പെടെ 24 കായിക ഇനങ്ങളാണ് ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ 20 ഇനങ്ങളിലെയും മത്സരങ്ങള്‍ തിരുവനന്തപുരത്താണ് നടക്കുക. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം, പിരപ്പന്‍കോട് സ്വിമ്മിങ് പൂള്‍, സെന്‍ട്രല്‍ സ്റ്റേഡിയം, ശ്രീപാദം സ്റ്റേഡിയം, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്, ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ് തുടങ്ങിയ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍. ഹോക്കി, കബഡി മത്സരങ്ങള്‍ക്ക് കൊല്ലവും ഫുട്‌ബോളിന് എറണാകുളവും വേദിയാകും. കോഴിക്കോട് വടകരയിലാണ് വോളിബോള്‍ മത്സരങ്ങള്‍. 14 ജില്ലകളില്‍ നിന്നായി ഏഴായിരം താരങ്ങളാണ് കായിക മാമാങ്കത്തിന്റെ ഭാഗമാവുക. മെയ് 10ന് കേരള ഗെയിംസ് സമാപിക്കും.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.