പ്ലസ്ടു കെമിസ്ട്രി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്കരിച്ച് അധ്യാപകര്‍
പ്ലസ്ടു കെമിസ്ട്രി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്കരിച്ച് അധ്യാപകര്‍. കോഴിക്കോട്,മലപ്പുറം,പാലക്കാട് ജില്ലകളിലെ 500 ഓളം അധ്യാപകരാണ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്കരിച്ചത്. ഉത്തരസൂചികയില്‍ അപാകതയെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകര്‍ ക്യാമ്പുകള്‍ ബഹിഷ്കരിച്ചത്. ചില ചോദ്യങ്ങള്‍ക്ക് ഇക്കേഷനോ വിവരണമോ എഴുതിയാല്‍ മതിയെന്നായിരുന്നു ആദ്യ പറഞ്ഞിരുന്നത്. അധ്യാപകരും വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചത് അത് തന്നെയായിരുന്നു. എന്നാല്‍, പുതിയ ഉത്തര സൂചിക പ്രകാരം ഇക്കേഷനും വിവരണവും ഒരുമിച്ച് എഴുതിയാല്‍ മാത്രമേ മുഴുവന്‍ മാര്‍ക്ക് കൊടുത്താല്‍ മതിയെന്നാണ് അറിയിച്ചത്. ഇതാണ് അധ്യാപകരെ ഇപ്പോള്‍ ബഹിഷ്ക്കരണത്തിലേക്ക് നയിച്ചത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona