മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അനീസിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി വിധി. അനീസിന്റെ ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവയും കോടതി പരിശോധിച്ചു. വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യുണിസെക്‌സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ് സ്ഥാപനത്തില്‍ അനീസ് തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണ് ആദ്യം പരാതി നല്‍കിയത്. പിന്നീട് കൂടുതല്‍ യുവതികള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. വിവാഹത്തിനായി ഒരുക്കുമ്പോള്‍ ശരീരത്തില്‍ സ്പര്‍ശിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള പരാതികളാണ് ഇയാള്‍ക്കെതിരെയുള്ളത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

