.”വിലക്കയറ്റം ഇല്ലാത്ത ഇന്ത്യ” കോൺഗ്രസ്സിന്റെ പ്രതിഷേധമാർച്ച്

.”വിലക്കയറ്റം ഇല്ലാത്ത ഇന്ത്യ”  കോൺഗ്രസ്സിന്റെ പ്രതിഷേധമാർച്ച്

കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ച്‌ നടത്തി. പാചകവാതക -ഇന്ധന വിലവര്‍ദ്ധനവിനെതിരെയായിരുന്നു മാര്‍ച്ച്‌.
കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേരളത്തിന്റെ ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും മാർച്ചിൽ പങ്കെടുത്തു. ഇവര്‍ രാജ്ഭവനിലേക്ക് കാളവണ്ടിയിലാണ് എത്തിയത്.”വിലക്കയറ്റം ഇല്ലാത്ത ഇന്ത്യ” എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് മാര്‍ച്ച്‌ നടത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം എം ഹസന്‍ തുടങ്ങിയ നേതാക്കളും മ്യൂസിയം ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ പങ്കെടുത്തു. ഇന്ധന വില രാജ്യമൊട്ടാകെയും സംസ്ഥാനത്തും വര്‍ദ്ധിക്കുന്നതില്‍ വലിയ പ്രതിഷേധമാണ് കോണ്‍​ഗ്രസ് ഉയര്‍ത്തുന്നത്.

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                   

                                                                                                                  

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.