വൈക്കം തലയോലപ്പറമ്പില്‍ ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു
വൈക്കം തലയോലപ്പറമ്പില്‍ ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍. വീട്ടില്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പൊലീസിന് ബന്ധുക്കളുടെ മൊഴി. ഒതളങ്ങ കഴിച്ചാണ് രണ്ടു പെണ്‍കുട്ടികളും സ്വന്തം വീടുകളില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ വെള്ളൂര്‍ സ്വദേശി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി നേരത്തെ പോക്‌സോ കേസില്‍ ഇരയായിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

