24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ മോഷ്ടാവ് അറസ്റ്റില്‍
1998 നവംബറില്‍ രാത്രി മാവേലിക്കര കൊച്ചിക്കല്‍ ശ്രീകൃഷ്ണ ബേക്കറി കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങി നടന്ന കൊച്ചി കുമ്പളം മാടവന പുളിക്കത്തറയില്‍ സുനില്‍ (45) മാവേലിക്കര പോലീസിന്റെ പിടിയില്‍. 21 വയസില്‍ കൂട്ടു പ്രതി ഷാനവാസിനൊപ്പം മോഷണം നടത്തി വന്ന ഇയാള്‍ എറണാകുളം ആലപ്പുഴ ജില്ലകളില്‍ വിവിധ ജയിലുകളില്‍ കഴിഞ്ഞിരുന്നു. പിന്നീട് കോടതിയില്‍ നിന്നും ജാമ്യം നേടി ഒളിവില്‍ പോയി. മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു. മാവേലിക്കര സി.ഐ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളം പനങ്ങാട് ഭാഗത്ത് വച്ച് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

